നാക്കുപിഴവില്‍ ഖേദം പ്രകടിപ്പിച്ച്‌ എംഎം മണി

single-img
15 November 2019

തനിക്കു സംഭവിച്ച നാക്കു പിഴവില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എംഎം മണി.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദിക്കുന്നതായി മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകൾ അർപ്പിച്ചപ്പോൾ ഉണ്ടായ പിഴവിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.

Posted by MM Mani on Thursday, November 14, 2019

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനം എന്നാണ് ശിശുദിനത്തില്‍ കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ എംഎം മണി പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി പേരാണ് രംഗത്തെത്തിയത്.