മുഖ്യമന്ത്രിയെ വധിക്കും: പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

single-img
15 November 2019

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. മഞ്ചക്കണ്ടിയിലേതടക്കമുള്ള ഏറ്റുമുട്ടൽ കൊലകൾക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിക്കുന്ന കത്ത് വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.

ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്‌. കബനീദളം ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മുസാമിന്റെ പേരിലാണ് കത്ത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ്‌ കത്തയച്ചിരിക്കുന്നത്. പേരാമ്പ്ര എസ്ഐ ഹരീഷിനെതിരെയും കത്തിൽ ഭീഷണിയുണ്ട്.

മാവോയിസ്റ്റുകൾ അയച്ച ഭീഷണിക്കത്ത്
കത്തിന്റെ പൂർണരൂപം

എസ് ഐ ഹരീഷിന്റെ നിലപാട് ഈ നാടിന് അപകടകരമാണ്. സാധാരണ ജനങ്ങളുടെ നികുതി പണം വാങ്ങി സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിചതയ്ക്കാൻ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിച്ചത്. ഈ നരാധമനെ അർബൻ ആക്ഷൻ ടീം കാണേണ്ടതു പോലെ വൈകാതെ കാണും. ഇന്നാട്ടിലെ സാധാരണക്കാർക്കായി പൊരുതിയ 7 സഖാക്കളെ വെടിവെച്ചു കൊന്ന കേരളാ മുഖ്യന് വേണ്ട വധശിക്ഷ ഞങ്ങൾ നടപ്പിലാക്കും