മഹാരാഷ്ട്രയിൽ ബിജെപി ഇല്ലാതെ ഒരു സർക്കാർ ഉണ്ടാകില്ല: ചന്ദ്രകാന്ത് പട്ടീല്‍

single-img
15 November 2019

രാഷ്ട്രപതി ഭരണത്തിലുള്ള മഹാരാഷ്ട്രയിൽ 119 ബിജെപി എംഎല്‍എമാരുടെ പിന്തുണയോടെ തങ്ങൾ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍. മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നത് തങ്ങളുടെ ബാധ്യതയാണെന്നും ബിജെപി ഇല്ലാതെ സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്ത് അടുത്ത 20 ദിവസത്തിനുള്ളില്‍ സര്‍ക്കാരുണ്ടാക്കുമെന്നും മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്നും എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് മുന്നോടിയായി ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് അധികാരത്തില്‍ വന്നാല്‍ പ്രാവൃത്തികമാക്കേണ്ട പൊതു മിനിമം പരിപാടിയുടെ അന്തിമ കരട് രേഖയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിമാരും തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ശിവസേന. തൊട്ടുപിന്നാലെ എന്‍സിപിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമായിരിക്കും ലഭിക്കുക. ഈ രീതിയിലാണ് നിലവിലെ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്.