കുവൈറ്റ് മന്ത്രിസഭ രാജി വെച്ചു; നടപടി ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കെ • ഇ വാർത്ത | evartha Kuwait ministry resigned
Kuwait, Pravasi, World

കുവൈറ്റ് മന്ത്രിസഭ രാജി വെച്ചു; നടപടി ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കെ

കുവൈറ്റ് മന്ത്രിസഭ രാജി സമര്‍പ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് നയിക്കുന്ന സർക്കാറിന്‍റെ രാജി കുവൈത്ത് അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹ്‍മദ് അൽ സബാഹിനാണ് സമര്‍പ്പിച്ചത്. മന്ത്രിസഭ നടത്തുന്ന പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ രാജിവെച്ചതെന്ന് സർക്കാർ വക്താവ്‌ താരിഖ് അൽ മുസാറം അറിയിച്ചു.

എന്നാല്‍ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാർക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കേയാണ് നാടകീയമായി രാജി. രാജ്യത്തെ റോഡ് പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത്‌ മന്ത്രി ജിനാൻ അൽ ബുഷഹരി രാജി വെച്ചിരുന്നു.