ഗതാഗത നിയമലംഘനത്തിന് പിഴ: കിടിലന്‍ ട്രോള്‍ വീഡിയോയുമായി കേരള പൊലീസ്, എറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
15 November 2019

ട്രോളന്മാരുടെ ഇടയിലെ താരമാണ് കേരള പൊലീസ്. ചിരിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളാണ് ഇവര്‍ പങ്കുവയ്ക്കാറുള്ളത്‌. ഗതാഗതനിയമലംഘനങ്ങളുടെ പിഴത്തുക വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പുതിയ ട്രോളുമായെത്തി യിരിക്കുകയാണ് കേരളാ പൊലീസ്. വാഹന പിഴ ഓര്‍മിപ്പിക്കുന്ന ട്രോള്‍ വീഡിയോ ആണ് കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ

പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ നിങ്ങളുടെ അറിവിലേക്കായ് 🙏🙏ഇതിൽ ഇല്ലാത്തവ കമന്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട് 😍Youtube link: https://www.youtube.com/watch?v=qr1OBaDYeJE#keralapolice

Posted by Kerala Police on Wednesday, November 13, 2019

മലയാള സിനിമയിലെ ഹാസ്യരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.ഇതിനു മുന്‍പും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന ട്രോളുകള്‍ കേരളാ പൊലീസ് പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ട്രോള്‍ വീഡിയോയ്ക്ക് ലഭിക്കുന്നത്.