ജോലി വാഗ്ദാനം ചെയ്ത് പാര്‍ക്കില്‍ വിളിച്ചു വരുത്തി; 21കാരിയെ അഞ്ചംഗസംഘം കൂട്ടബലാത്സംഗം ചെയ്തു

single-img
15 November 2019

ജോലി വാഗ്ദാനം ചെയ്ത് നോയിഡപാര്‍ക്കിലേക്ക് വിളിച്ചുവരുത്തിയ 21 കാരിയെ അഞ്ച് അഞ്ചംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ക്രൂരമായ സംഭവം നടന്നത്. ജോലി വാഗ്ദാനം വിശ്വസിച്ച് സെക്ടോബര്‍ 63 ല്‍ ബുധനാഴ്ച രാത്രി എത്തിയ യുവതിക്ക് നേരിട്ട അക്രമ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. സംഘത്തിലെ രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്.

വിദ്യാഭ്യാസമില്ലാത്ത ഈ യുവതി ജോലി തേടുകയായിരുന്നു. പ്രദേശത്തെ തന്‍റെ സഹോദരന് പരിചയമുള്ള ഒരു സുഹൃത്തിനെ കാണാനും ജോലി ആവശ്യപ്പെടാനുമായാണ് യുവതി പാര്‍ക്കില്‍ എത്തിയത്. പെണ്‍കുട്ടിക്ക് ജോലി ശരിയാക്കാമെന്ന് ഇയാള്‍ ഉറപ്പുനല്‍കുകയും പാര്‍ക്കില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് വിശ്വസിച്ച് പാര്‍ക്കിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ഈ സംഭവം പാര്‍ക്കിലുണ്ടായിരുന്ന ഒരു സംഘം ആളുകള്‍ കണ്ടതിനെ തുടര്‍ന്ന് യുവതിയുടെ സുഹൃത്തിനെ പിടികൂടി. പക്ഷെ അതിന് ശേഷം ഈ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തുകയും പരാതി നല്‍കുകയുമായിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിദേയയാക്കുകയും കൗണ്‍സിലിംഗ് നടത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.