ഗോഡ്സെയുടെ വാക്കുകള്‍ സ്കൂളുകളില്‍ പഠിപ്പിക്കണം; തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനത്തില്‍ ആവശ്യവുമായി ഹിന്ദു മഹാസഭ

single-img
15 November 2019

ഗാന്ധി വധക്കേസിലെ വിചാരണാ വേളയില്‍ മുഖ്യപ്രതിയായ നാഥുറാം വിനായക് ഗോഡ്‌സെ കോടതിയില്‍ പറഞ്ഞ വാക്കുകള്‍ മധ്യപ്രദേശിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹിന്ദു മഹാസഭ.

ഗാന്ധി വധക്കേസില്‍ ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ഇന്ന് തന്നെയാണ് ഹിന്ദു മഹാസഭ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയായ ഗോഡ്‌സെയെ 1949 നവംബര്‍ 15നാണ് അംബാല ജയിലില്‍ തൂക്കിലേറ്റിയത്.

കേസിന്റെ വിചാരണാ വേളയില്‍ ഗോഡ്‌സെ കോടതിയില്‍ പറഞ്ഞത് സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ പേരില്‍ നിവേദനമായി ജില്ലാ ഭരണകൂടത്തിന് ഹിന്ദുമഹാസഭ നല്‍കി. ഹിന്ദു മഹാസഭ ഇന്ന് ഗോഡ്‌സെയുടേയും ഒപ്പം തൂക്കിലേറ്റപ്പെട്ട നാരായണന്‍ ആപ്‌തെയുടെയും അനുസ്മരണം നടത്തിയതിന് ശേഷമാണ് നിവേദനം നല്‍കിയത്.

അതേസമയം ഹിന്ദു മഹാസഭ ഗോഡ്‌സെയെ അനുസ്മരിച്ച നടപടിക്കെതിരെകോണ്‍ഗ്രസ് രംഗത്തെത്തി. സംഘടന ഇതിലൂടെ അക്രമത്തെയാണ് ആ അനുസ്മരണം മഹത്വവല്‍ക്കരിക്കുന്നത്. ഈ നടപടി എതിര്‍ക്കപ്പെടേണ്ടതാണ്. ഇന്ത്യയ്ക്ക് ആ കാലത്ത് സുപ്രീം കോടതിയുണ്ടായിട്ടും ഗോഡ്‌സെ ദയാ ഹര്‍ജി നല്‍കിയത് ബ്രിട്ടീഷ് രാഞ്ജിക്കാണെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്രഗുപ്ത പറഞ്ഞു.