കുടിവെള്ളം മുടങ്ങിയോ? വിളിക്കൂ 1916 എന്ന ടോള്‍ഫ്രീ നമ്പറില്‍

single-img
15 November 2019

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയാല്‍ ഇനി ടോള്‍ ഫ്രീനമ്പറിലൂടെ പരാതിയറിയിക്കാം.1916 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറാണിത്. കുടിവെള്ള വിതരണം,സ്വീവേജ് സംവിധാനം എന്നിവ സംബന്ധിച്ച് ഈ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. ഒ​രേ​സ​മ​യം 30 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് 1916 എ​ന്ന പു​തി​യ ഹെ​ല്‍പ് ലൈ​ന്‍. അ​വ​ധി​ദി​ന​ങ്ങ​ളു​ള്‍പ്പെ​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കും.

ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​ന്‍ ഓ​ഫി​സി​ലെ അ​സി​സ്​​റ്റ​ന്‍​റ്​ എ​ന്‍ജി​നീ​യ​ര്‍ക്ക് ഫോ​ണ്‍ വ​ഴി കൈ​മാ​റും. ഒ​പ്പം ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ നമ്പ​റി​ലേ​ക്കും ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ലി​ലേ​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കും.പ​രാ​തി​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച തു​ട​ര്‍ന​ട​പ​ടി​ക​ളു​ടെ വി​വ​ര​വും പ​രാ​തി​ക്കാ​ര​ന്​ കോ​ള്‍ സെന്റര്‍ വ​ഴി അ​റി​യാം. ഈ ​ന​മ്ബ​റി​ലേ​ക്ക് വി​ളി​ക്കു​ന്ന​തി​ന്​ ചാ​ര്‍ജ് ഈ​ടാ​ക്കി​ല്ല.

ഐ.​ടി മി​ഷ​ന്‍ വ​ഴി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി നി​ര്‍വ​ഹി​ച്ചു. ക​റ​ന്‍സി​ര​ഹി​ത സം​വി​ധാ​ന​ത്തി​ലൂ​ടെ വെ​ള്ള​ക്ക​ര​മ​ട​ക്കു​ന്ന​തി​ന്​ ഏ​ര്‍​പ്പെ​ടു​ത്തി​യ പി.​ഒ.​എ​സ് മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍വ​ഹി​ച്ചു.