‘ധമാക്ക’യിലെ കളി ഡബ്ബ്‌ ചെയ്യാൻ ഷൈജു ദാമോദരൻ

single-img
15 November 2019

ചടുലമായ കമന്ററിയിലൂടെ മലയാളികളുടെ കാല്‍പന്ത് അഭിനിവേശത്തെ ആകാശസീമയോളം എത്തിച്ച കമന്റേറ്ററാണ് ഷൈജു ദാമോദരന്‍. ഇപ്പോഴിതാ ഒമര്‍ലുലു ചിത്രമായ ധമാക്കയിലും കളിയുടെ കമന്റേറ്ററി ഡബ്ബു ചെയ്തിരിക്കുകയാണ് അദ്ദേഹം. മുൻപ്‌ ഷൈജു ദാമോദരന്റെ ‘നിങ്ങളിത് കാണുക…’ എന്ന വിഖ്യാത കമന്ററിയുടെ പശ്ചാത്തലത്തിലുള്ള ഗാനഗന്ധര്‍വ്വന്റെ ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലുള്ളത് ക്രിക്കറ്റ് കളിയാണോ അതോ ഫുട്‌ബോള്‍ കളിയാണോ എന്നത് സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നുണ്ട്.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ക്രിസ്തുമസ്‌ റിലീസ്‌ ആയി ഡിസംബർ 20നു ചിത്രം തിയെറ്ററുകളിലെത്തും.