ശബരിമല വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണം; മുഖ്യമന്ത്രി

single-img
15 November 2019

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേസുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനാണ് സുപ്രീം കോടതി തീരുമാനം.വിധി എന്തായാലും സര്‍ക്കാര്‍ അതംഗീകരിക്കും. യുവതീ പ്രവേശനം സംബന്ധിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വിധിയുടെ എല്ലാ നിയമവശങ്ങളും അംഗീകരിക്കേണ്ടതുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് ആശയക്കുഴപ്പം പരിഹരിച്ചശേഷം നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​കോ​പ​ന​ങ്ങ​ളും എ​ല്ലാം അ​തി​ന്‍റെ വ​ഴി​ക്ക് ന​ട​ക്കും. വി​ധി​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു തി​ടു​ക്ക​വും ഇ​ല്ല. വി​ധി​യി​ല്‍ സ്റ്റേ​യി​ല്ലാ​ത്ത​തി​നാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.