പൊലീസ് വേഷത്തില്‍ തിളങ്ങി റാണി മുഖര്‍ജി; മര്‍ദാനി 2 ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

single-img
15 November 2019

ഗോപി പുത്രന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് മര്‍ദാനി 2 .റാണി മുഖര്‍ജിയാണ് നായിക. ശിവാനി ശിവാജി റോയി എന്ന ക്രൈം ബ്രാഞ്ചിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ആയിട്ടാണ് റാണി മുഖര്‍ജി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്.

2014-ല്‍ ഇറങ്ങിയ മര്‍ദാനിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തില്‍ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ആദിത്യ ചോപ്ര ആണ് ചിത്രം നിര്‍മിക്കുന്നത്.