പെണ്‍വേഷത്തില്‍ നീരജ് മാധവ്; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

single-img
15 November 2019

മാമാങ്കത്തിലെ സ്‌ത്രൈണഭാവത്തിലുള്ള ചിത്രം കൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.ഇപ്പോഴിതാ നടന്‍ നീരജ് മാധവ് പെണ്‍വേഷത്തിലുള്ള ചിത്രവുമായെത്തിയിരി ക്കുകയാണ്.കണ്ണെഴുതി പൊട്ടും തൊട്ട് കയ്യില്‍ കുട്ടയുമായി നില്‍ക്കുന്ന ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/B4zdOS5lL_o

താന്‍ സ്‌കൂളില്‍ പോയത് തന്നെ ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു എന്നാണ് താരത്തിന്‍രെ കമന്റ്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായി ക്കഴിഞ്ഞു. നീരജിന്റെ പെണ്‍വേഷത്തെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, ജയസൂര്യ, പ്രിയാമണി, ഗീതു മോഹന്‍ ദാസ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളേയും നീരജ് ചാലഞ്ച് ചെയ്തിരുന്നു. ഇതോടെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് കീഴിലായി മറുപടിയുമായി താരങ്ങളും എത്തി. താന്‍ ഇതുവരെ ക്രോസ് ഡ്രസിങ് ചെയ്തിട്ടില്ലെന്ന മറുപടിയായിരുന്നു ടൊവിനോ തോമസ് നല്‍കിയത്.