റാഫേല്‍: ജസ്റ്റിസ് കെ എം ജോസഫിന്റെ വിയോജിപ്പ്; വഴിതുറക്കുന്നത് വലിയ അന്വേഷണ സാധ്യതയിലേക്ക്: രാഹുല്‍ ഗാന്ധി

single-img
14 November 2019

ഫ്രാൻസുമായുള്ള ഇന്ത്യയുടെ റാഫേൽ യുദ്ധ വിമാന ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. വിധി വന്ന പിന്നാലെ തന്നെ ഈ ഇടപാടിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിനെ കുറ്റവിമുക്തമാക്കി എങ്കിലും കേസ് പരിഗണിച്ചതിൽ ജസ്റ്റിസ് കെ എം ജോസഫ് വിയോജിച്ച് വിധിയെഴുതിയത് വലിയ അന്വേഷണ സാധ്യതയിലേക്കാണ് വഴിതുറക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. രാഹുലിന് പിന്തുണയുമായി സുപ്രീംകോടതി വിധി ആഘോഷിക്കുന്നത് നിര്‍ത്തിവെച്ച് ഗൗരവമുള്ള ഒരു അന്വേഷണത്തെ നേരിടാൻ ബിജെപി തയ്യാറാണോയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാലയും ചോദിച്ചു.

‘റാഫേൽ വിഷയത്തിൽ കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. സുപ്രീം കോടതി വിധിയിൽ തന്നെ ‘അന്വേഷണത്തിന് തടസമാകരുത് വിധി’ എന്ന് കോടതി പറയുമ്പോൾ പുനരന്വേഷണത്തിന് സാധ്യതയുണ്ട്’- സുർജേവാല പറഞ്ഞു.