ലോക കേരള സഭ: പ്രസിദ്ധീകരണത്തിലേക്ക് പ്രവാസി മലയാളികള്‍ക്ക് രചനകള്‍ ഓണ്‍ലൈനായി അയക്കാം

single-img
14 November 2019

കേരളത്തിനുള്ളിലും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് ലോക കേരള സഭ. ഇത്തരത്തിൽ സ്ഥാപിതമായ പ്രഥമ ലോക കേരളസഭയുടെ ഏഴ് വിഷയ മേഖലാ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ ഒന്നായിരുന്നു പ്രവാസി മലയാളികള്‍ക്ക് ഒരു പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്.

ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്ക് കഥ, കവിത, ലേഖനം, പഠനങ്ങള്‍, യാത്രാവിവരണം, പ്രവാസാനുഭവങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവ നോര്‍ക്ക റൂട്ട്സ് പ്രവാസി മലയാളികളില്‍ നിന്നും ഓണ്‍ലൈനായി ക്ഷണിച്ചു.

ഓരോരുത്തർക്കും തങ്ങളുടെ രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും സമര്‍പ്പിക്കാം. അടുത്തമാസം ഒന്നിനകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ രചനകള്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.