സുപ്രീം കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു; വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ല: മന്ത്രി എംഎം മണി

single-img
14 November 2019

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അൻപതിൽ അധികം പുന:പരിശോധ ഹർജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം എം മണി. അതേസമയം തന്നെ വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹർജി വിശാല ബെഞ്ചിന് വിട്ടെങ്കിലും നിലവിലുള്ള യുവതീ പ്രവേശം സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഏഴംഗ ബെഞ്ചിന്റെ വിധിയും സ്വാഗതം ചെയ്യുന്നതായി പറഞ്ഞു.

സാധാരണയായി വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയ്ക്ക് പോവാറില്ല. എന്നാൽ വിശ്വാസികളല്ലാത്തവര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു. യുവതീ പ്രവേശന വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇരട്ടത്താപ്പാണെന്നും അവര്‍ വെറുതെ ബഡായി പറുകയാണെന്നും മന്ത്രി എം എം മണി കൂട്ടിച്ചേര്‍ത്തു.