രക്തം ഛർദ്ദിച്ചു; ഡെപ്യൂട്ടി സ്പീക്കർ വി ശശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു • ഇ വാർത്ത | evartha
Breaking News, Kerala

രക്തം ഛർദ്ദിച്ചു; ഡെപ്യൂട്ടി സ്പീക്കർ വി ശശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രക്തം ഛർദ്ദിച്ചതിനെ തുടർന്ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി ശശി എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് സംഭവം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പ്രമുഖ സിപിഐ നേതാവും ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി ശശി. 2016 മുതലുള്ള പിണറായി മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ഇദ്ദേഹമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വി ശശി ഡെപ്യൂട്ടി സ്പീക്കറായത്.