കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

single-img
14 November 2019

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ക്വസാബ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടി തെറിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നു. കാബൂളില്‍ സുരക്ഷാ സേന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.