ശബരിമല യുവതി പ്രവേശനം; വിശാലബെഞ്ചിന്റെ വിധിവരുന്നതുവരെ സര്‍ക്കാര്‍ കാത്തിരിക്കണമെന്ന് കുമ്മനം

single-img
14 November 2019

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ കേരളസര്‍ക്കാര്‍ കാത്തിരിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയില്‍ അപാകത യുള്ളതിനാലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടത്, വിധി വരുന്നതുവരെ നിലവിലെ വിധിയില്‍ സ്‌റ്റേയുണ്ടോ ഇല്ലയോ എന്നതരത്തില്‍ ആശയ ക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരു തെന്നും കുമ്മനം പറഞ്ഞു

മതേതര സര്‍ക്കാര്‍ ശ്രമിക്കേണ്ടത് വിഷയം രമ്യമായി പരിഹരി ക്കാനാണ്. പ്രശ്‌നം വക്രീകരിക്കാന്‍ ശ്രമിക്കരുത്. വിശ്വാസി കളുടെയും അയ്യപ്പ ഭക്തരുടെയും താല്‍പര്യം മാനിച്ച് നടപടി യെടുക്കാന്‍ തയാറാകണം. ശബരിമലയില്‍ കയറാന്‍ വരുന്ന സ്തീകളെ സംരക്ഷിക്കരുത്. ആചാരസംരക്ഷണത്തില്‍ മറ്റൊരു തരത്തിലുള്ള ഇടപെടലും സര്‍ക്കാര്‍ നടത്തരുതെന്നും കുമ്മനം പറഞ്ഞു