യുഎപിഎ: സർക്കാർ ഒപ്പമുണ്ടോ എന്നറിയില്ല; പോലീസ് കള്ളക്കേസിൽ കുടുക്കി: അലൻ ഷുഹൈബ്

single-img
13 November 2019

യുഎപിഎ നിയമത്തെ സംബന്ധിച്ച നിലപാടില്‍ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയതിൽ പ്രതിഷേധമുണ്ടെന്ന് കോഴിക്കോട് യുഎപിഎ ചുമത്തപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകൻ അലൻ ഷുഹൈബ്. “സർക്കാർ ഒപ്പമുണ്ടോ എന്നറിയില്ല . പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് സ്വാഭാവിക നടപടി മാത്രമാണ്. പോലീസ് കള്ളക്കേസിൽ കുടുക്കി” – അലൻ ഷുഹൈബ് ഒരു മാധ്യമത്തിനോട് പറഞ്ഞു.

അതേസമയം കോടതി അലന്‍ ഷുഹൈബിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജയിലിലെ വാര്‍ഡന്മാര്‍ തന്നോട് മോശമായി പെരുമാറുന്നെന്ന അലന്‍റെ പരാതി രേഖപ്പെടുത്തിയ ശേഷമാണ് അലനെ കസ്റ്റഡിയില്‍ വിട്ടത്.