അത് വെറും തമാശ; റാണു മണ്ഡല്‍ അയോധ്യയില്‍ ക്രിസ്ത്യന്‍ പള്ളി വേണമെന്ന് പറഞ്ഞിട്ടില്ല • ഇ വാർത്ത | evartha The Viral Posts on Ranu Mondal Demanding Land for Church
Movies, National

അത് വെറും തമാശ; റാണു മണ്ഡല്‍ അയോധ്യയില്‍ ക്രിസ്ത്യന്‍ പള്ളി വേണമെന്ന് പറഞ്ഞിട്ടില്ല

സുപ്രീം കോടതിയുടെ അയോധ്യ വിധി വന്നപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയായിരുന്നു ഗായിക റാണു മണ്ഡല്‍ അയോധ്യയില്‍ ക്രിസ്ത്യന്‍ പള്ളിയാണ് വേണ്ടത് എന്ന് ആവശ്യപ്പെട്ടു എന്നത്.

പക്ഷെ അവര്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ആക്ഷേപ ഹാസ്യ വെബ്‌സൈറ്റായ ദ ഫോക്‌സി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയാണ് വൈറലായത്.

യഥാര്‍ത്ഥത്തില്‍ അയോധ്യ വിധിയോട് പ്രതികരിച്ച് തമാശയെന്നോണമാണ് ദ ഫോക്‌സി ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. പോസ്റ്റ്‌ ക്രമേണ എഫ്ബിയില്‍ നിന്നും ട്വിറ്ററിലേക്ക് പടരുകയും വൈറലാവുകയും ചെയ്യുകയായിരുന്നു. പോസ്റ്റ്‌ കണ്ട കൂടുതല്‍ ആളുകള്‍ക്കും ഇതൊരു ആക്ഷേപ ഹാസ്യ പോസ്റ്റ് ആണെന്ന് മനസിലായില്ല. ധാരാളം പേരാണ് ഈ പോസ്റ്റിനെ ചൊല്ലി റാണു മണ്ഡലിനെതിരെ രംഗത്തെത്തിയത്.