കെപിസിസി ഭാരവാഹി പട്ടികയില്‍ പൂര്‍ണ തൃപ്തനല്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

single-img
13 November 2019

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയില്‍ അതൃപ്തി അറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
തയ്യാറാക്കിയ പട്ടികയില്‍ താന്‍ പൂര്‍ണ തൃപ്തനല്ലെന്നും, ഭാര വാഹികളുടെ ചെറിയ പട്ടിക നല്‍കാനാണ് ആഗ്രഹിച്ചിരുന്ന തെന്നും മുല്ലപ്പളളി പറഞ്ഞു. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച പട്ടികയ്ക്കെതിരെ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 55 വയസ്സ് കഴിഞ്ഞവര്‍ക്ക് പട്ടികയില്‍ പ്രാധാന്യം കിട്ടിയതില്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ക്കിടയില്‍ അതൃപ്തിയുണ്ട്.

ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നലെയാണ് പുറത്തു വന്നത്. ജംബോ കമ്മിറ്റിയായിട്ട് കൂടി, പട്ടികയിലിടം നേടിയവരില്‍ ഭൂരിപക്ഷവും അറുപത് കഴിഞ്ഞവരാണ്. വേണ്ടത്ര യുവജന, വനിതാ പ്രാതിനിധ്യമില്ലാത്ത പട്ടികയ്ക്കെതിരെ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധമുണ്ട്. ഇതിനിടെയാണ് പട്ടികയില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന കെപിസിസി അധ്യക്ഷന്റെ പ്രതികരണം