പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവച്ചു; അമ്മ അറസ്റ്റില്‍

single-img
13 November 2019

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് പണം വാങ്ങിയ കേസില്‍ കുട്ടികളുടെ അമ്മ അറസ്റ്റില്‍. മലപ്പുറം മഞ്ചേരിയില്‍ കുറിച്യ വിഭാഗത്തില്‍ പെട്ട 15,13 വയസുള്ള പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി.

വയനാട് തലപ്പുഴ കാപ്പാട്ട് മല സ്വദേശിയാണ് അറസ്റ്റിലായത്. ഇവര്‍ പരപ്പനങ്ങാടി പുത്തിരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുക യായിരുന്നു. കണ്ണൂര്‍ വളപട്ടണത്തെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കൂട്ടികളുടെ അമ്മ തന്റെ കാമുകന് പണത്തിനായി കുട്ടികളെ കാഴ്ചവയ്ക്കുകയായിരുന്നു. അമ്മയുടെ സഹോദരനും കൂട്ടുകാരും കുട്ടികളെ പീഡിപ്പിച്ചതായി പരാതിയുണ്ട്.ഈ കേസ് പരപ്പനങ്ങാടി പൊലീസാണ് രജിസ്റ്റര്‍ ചെയ്തത്.

അമ്മയുടെ കാമുകനാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്. കുട്ടികളുടെ അമ്മയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.