സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി: മാമാങ്കത്തിലെ പുതിയ ലുക്ക്‌

single-img
13 November 2019

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മെഗാസ്റ്റാര്‍ മമ്മൂട്ടി ചരിത്ര പുരുഷനായെത്തെുന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി രുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് മമ്മൂട്ടി.

#Mamangam

Posted by Mammootty on Tuesday, November 12, 2019

സ്ത്രീവേഷത്തിലാണ് മമ്മൂട്ടിയുടെ പ്രത്യക്ഷപ്പെടല്‍. മാമാങ്കത്തില്‍ താരം സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്‌ത്രൈണഭാവത്തിലുള്ള മമ്മൂട്ടിയുടെ ചിത്രം പുറത്തുവന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കഴിഞ്ഞു. വനിതാ മാഗസീനിന്റെ കവര്‍ചിത്രമായി സ്‌ത്രൈണ ഭാവത്തില്‍ നില്‍ക്കുന്ന ചിത്രം മമ്മൂട്ടി തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

പഴശിരാജയ്ക്കു ശേഷം മമ്മൂട്ടി ചരിത്രപുരുഷനായെത്തുന്ന ചിത്രമാണ് മാമാങ്കം.ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിതാര, ഇനിയ, പ്രാചി ടെഹ് ലന്‍, സുരേഷ് കൃഷ്ണ, സിദ്ധിഖ്, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.ഡിസംബര്‍ 12 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.