ജെഎൻയു: ഹോസ്റ്റൽ ഫീസ് വർദ്ധന പിൻവലിച്ചു; തീരുമാനമാകാതെ മറ്റ് ആവശ്യങ്ങള്‍; സമരം നിര്‍ത്തില്ലെന്ന് വിദ്യാര്‍ത്ഥികള്‍

single-img
13 November 2019

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഫലമായി ഹോസ്റ്റൽ ഫീസ് വർദ്ധനവ് പിൻവലിച്ചു. സർവകലാശാലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫീസ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. അതേസമയം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളായ ഹോസ്റ്റൽ കർഫ്യു, ഡ്രസ് കോഡ് എന്നീ കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ല.

ഹോസ്റ്റലില്‍ താമസവുമായി ബന്ധപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന. പക്ഷെ അധികൃതര്‍ ഹോസ്റ്റല്‍ ഫീസില്‍ ചെറിയ ഇളവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അതിനാല്‍ തന്നെ സമരം പിൻവലിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ ആദ്യ പ്രതികരണം.