ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു, എന്നെ സഹായിക്കണം; ട്വിറ്ററില്‍ വീഡിയോയുമായി വീട്ടമ്മ • ഇ വാർത്ത | evartha Indian Woman in UAE Alleges Assault by Husband
Pravasi

ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു, എന്നെ സഹായിക്കണം; ട്വിറ്ററില്‍ വീഡിയോയുമായി വീട്ടമ്മ

തന്നെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ജാസ്മിന്‍ സുല്‍ത്താന എന്ന സ്ത്രീ ട്വിറ്റര്‍ അക്കൗണ്ട് വഴി സഹായം തേടി. താന്‍ ഇപ്പോള്‍ യുഎഇയിലെ ഷാര്‍ജയിലാണ് താമസിക്കുന്നതെന്നും താന്‍ ബംഗളുരുവില്‍ നിന്നുള്ളതാണെന്നും ഭര്‍ത്താവിനൊപ്പം തുടര്‍ന്നും യുഎഇയില്‍ താമസിക്കാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു.

വീഡിയോയില്‍ ഇവരുടെ മുഖത്ത് മര്‍ദനമേറ്റ പാടുകള്‍കാണാന്‍ സാധിക്കും.ഇടതുവശത്തെ കണ്ണില്‍ നിന്ന് ചോരയും വരുന്നുണ്ട്. വീഡിയോ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു. തനിക്ക് അടിയന്തരമായി സഹായം വേണമെന്നും തന്റെ പേര് ജാസ്‍മിന്‍ സുല്‍ത്താന, ഭര്‍ത്താവിന്റെ പേര് മുഹമ്മദ് ഖിസറുല്ല. അദ്ദേഹംക്രൂരമായി ഉപദ്രവിക്കുന്നു. എനിക്ക് സഹായം വേണം.’ എന്നും പറയുന്നു.

തന്റെ അഞ്ച് വയസും 17 മാസവും പ്രായമുള്ള മക്കള്‍ക്കൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ധാരാളം ആളുകള്‍ സന്ദേശം ട്വിറ്റില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ആളുകള്‍ ട്വിറ്ററിലൂടെ ഷാര്‍ജ പൊലീസിന്റെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെയും സഹായവും തേടുന്നുണ്ട്.