ഐഐടി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവം: ജീവനൊടുക്കാന്‍ കാരണം അധ്യാപകനെന്ന് കുറിപ്പ് • ഇ വാർത്ത | evartha IIT student suicide latest updates
Kerala

ഐഐടി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവം: ജീവനൊടുക്കാന്‍ കാരണം അധ്യാപകനെന്ന് കുറിപ്പ്

ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത്. സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണ് തന്റെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് ഫാത്തിമ മൊബൈലില്‍ അയച്ച സന്ദേശവും പുറത്തു വന്നിരുന്നു.

മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. നവംബര്‍ ഒന്‍പതാം തീയതിയാണ് കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫിനെ ചെന്നൈ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അധ്യാപകരാണ് മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇത് തെളിയിക്കുന്ന കുറിപ്പ് ഫാത്തിമയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.