ഈരാറ്റുപേട്ട നഗരസഭ യുഡിഎഫിന്; സിപിഎമ്മും എസ്ഡിപിഐയും വിട്ടുനിന്നു

single-img
13 November 2019

ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി വിഎം സിറാജ് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ നിന്നും സിപിഎമ്മും എസ്ഡിപിഐയുംവിട്ടുനിന്നിരുന്നു. അതേസമയം മത്സരിച്ച സിപിഎം വിമതനായ ടി എം റഷീദിന് ഒരു വോട്ട് പോലും കിട്ടിയില്ല.

കഴിഞ്ഞ മാസം 16ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വരണാധികാരി റദ്ദാക്കിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സിപിഎം വിമതനായ ടിഎം റഷീദിന് 12 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം സിറാജിന് 11 വോട്ടും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ലൈല പരീതിന് മൂന്നു വോട്ടും ലഭിച്ചിരുന്നു. സത്യപ്രതിജ്ഞക്കായി റഷീദിനെ വരാണാധികാരി ക്ഷണിച്ചപ്പോള്‍ യുഡിഎഫ് തെരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിക്കുകയും തുടര്‍ന്ന്റ ദ്ദാക്കുകയുമായിരുന്നു. അതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.