ഒമര്‍ ലുലു ചിത്രം ധമാക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
13 November 2019

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന നാലാമത്തെ ചിത്രമാണ് ധമാക്ക. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നായിക നിക്കി ഗല്‍റാണി യുടെ പോസ്റ്ററാണ് പുതുതായി റിലീസ് ചെയ്തത്.

ചിത്രത്തില്‍ ആനിയെന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിക്കുന്നത്. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി മലയാളത്തിലെത്തുന്നത്. നിക്കിയുടെ പത്താമത്തെ മലയാള ചിത്രമാണ് ധമാക്ക.

ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അരുണ്‍ കുമാര്‍ നായകനാകുന്ന ഈ കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ഉടന്‍ തന്നെ കേരളമെമ്പാടുമുള്ള പ്രദര്‍ശനശാലകളിലെത്തും.