മുഖ്യമന്ത്രിക്ക് ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം • ഇ വാർത്ത | evartha Complaints can now be made online for CM
Kerala, Latest News

മുഖ്യമന്ത്രിക്ക് ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും പരാതികള്‍ ഇനി ഓണ്‍ലൈനായി നല്‍കാം.
www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതി നല്‍കേണ്ടത്. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ ഈ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയാലുടന്‍ പരാതിക്കാരന് അപേക്ഷാ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ മെസേജ് ആയി ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് പിന്നീട് അപേക്ഷയുടെ വിവരങ്ങള്‍ അറിയാന്‍ കഴിയും.

എന്നാല്‍ ഇനി സാധാരണ പരാതികള്‍ 21 ദിവസത്തിനകം തീര്‍പ്പാക്കാനാണ് ലക്ഷ്യം. നിലവില്‍ 898 ദിവസംവരെയാണ് പരാതി പരിഹരിക്കാനുള്ള സമയം എടുക്കുന്നത്. ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാല്‍ 175 ദിവസമാണ് ഫയല്‍ തീര്‍പ്പാക്കാനെടുത്തിരുന്നത്. ഇത് 22 ആയി കുറയ്ക്കാനാകു മെന്നാണു കരുതുന്നത്. 0471 2517297 എന്ന നമ്ബറിലും 0471 155300 എന്ന ടോള്‍ഫ്രീ നമ്പറിലും ആളുകള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ സാധിക്കും.