ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ പിതാവ്

single-img
13 November 2019

ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. വകുപ്പ് അധ്യാപകരുടെ മാനസ്സിക പീഡനം മൂലമാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ്
ആരോപണം. കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫാണ് മരിച്ചത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒന്‍പതാം തീയ്യതിയാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് ചെന്നൈയില്‍ എത്തിയ ബന്ധുക്കളോട് ഐഐടി അധികൃതര്‍ സഹകരിച്ചില്ലെന്നും പരാതിയുണ്ട്.
കേസെടുക്കുന്ന കാര്യത്തിലും അന്വേഷണത്തിലും പൊലീസ് വീഴ്ച വരുത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ഫാത്തിമയുടെ മോബൈല്‍ ഫോണില്‍ അധ്യാപകന്റെ പേരടങ്ങിയ അത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും ഫാത്തിമയുടെ അച്ഛന്‍ പറഞ്ഞു.

കാരണക്കാരായ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ കേസ്സെടുക്കണമെന്നാണ ബന്ധിക്കളുടെ ആവശ്യം. ഫാത്തിമയുടെ അച്ഛന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി. പ്രധാനമന്ത്രിക്ക് പരാതി നല്‍കാനും നീക്കമുണ്ട്.