‘എന്നെ വിളിക്കാത്തതില്‍ എനിക്കല്ല, അവര്‍ക്കാണ് നഷ്ടം’; ഗോവ ചലച്ചിത്രമേളയില്‍ ക്ഷണം ലഭിക്കാത്തതിനെക്കുറിച്ച് അടൂര്‍ പറയുന്നു

single-img
13 November 2019

നവംബറിൽ ഗോവയിൽ ആരംഭിക്കാനിരിക്കുന്ന അന്‍പതാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ക്ഷണം ലഭിക്കാത്തതിനെക്കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണണ് പ്രതികരണവുമായി രംഗത്തെത്തി. ‘എനിക്ക് ലഭ്യമായ വിവരമനുസരിച്ച് അവര്‍ ക്ഷണിച്ചിട്ടുള്ളത് അമിതാഭ് ബച്ചനെയും രജനീകാന്തിനെയുമാണ്. അവരെയൊക്കെയാണല്ലോ ഇത്തരത്തിലുള്ള ഒരു മേളയ്ക്ക് ക്ഷണിക്കേണ്ടത്.

ഞാന്‍ ആരുടെയും പിടിയില്‍ നില്‍ക്കുന്നതും ആരുടെയും സ്വാധീനത്തിന് വഴങ്ങുകയും ചെയ്യുന്ന ആളല്ല. ഞാൻ എന്റെ സ്വന്തം കാലിലാണ് നില്‍ക്കുന്നത്. എന്നെ വിളിക്കാത്തതില്‍ എനിക്കല്ല, അവര്‍ക്കാണ് നഷ്ടം’,- അടൂര്‍ പറഞ്ഞു.

ഗോവൻ ഐഎഫ്എഫ്‌ഐ 2019ല്‍ ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍മാന്‍ മലയാളിയായ സംവിധായകന്‍ പ്രിയദര്‍ശനാണ്. മേളയിൽ ഫീച്ചര്‍, നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ നിന്നായി അഞ്ച് മലയാള സിനിമകള്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി എഡിഷന്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് നടക്കുക.