പിഎസ്‌സി പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം

single-img
13 November 2019

തിരുവനന്തപുരം: ഇനി മുതല്‍ പിഎസ്സി പ്രൊഫൈലും ആധാറുമായി ബന്ധിപ്പിക്കണം. വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്തവരെല്ലാം പ്രൊഫൈലുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം. പിഎസ്സി ഇതിനുള്ള സൗകര്യം പ്രൊഫൈലില്‍ ഏര്‍പ്പെടുത്തി.

ആധാര്‍ ബന്ധിപ്പിക്കാനുള്ള നടപടിക്രമം ഇങ്ങനെ: പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലെ ആധാര്‍ ലിങ്കിങ് ബട്ടണ്‍ ക്ലിക് ചെയ്യുക. ലിങ്കിങ് ആധാര്‍ വിത്ത് പ്രൊഫൈല്‍ വിന്‍ഡോയില്‍ ആധാര്‍ നമ്ബര്‍, ആധാര്‍ കാര്‍ഡിലുള്ള പേര് എന്നിവ നല്‍കി കണ്‍സെന്റ് ഫോര്‍ ഒഥന്റിക്കേഷനില്‍ ടിക് ചെയ്യുക. ലിങ്ക് വിത്ത് പ്രൊഫൈല്‍ ബട്ടണ്‍ ക്ലിക് ചെയ്യുക. ഇതോടെ ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാകും.

പരീക്ഷയുള്‍പ്പെടെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഉദ്യോഗാര്‍ത്ഥിയെ തിരിച്ചറിയാന്‍ വിരലടയാളം പോലുള്ള ആധാര്‍ വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ആള്‍മാറാട്ടം തടയുകയാണു ലക്ഷ്യം.