കയ്യില്‍ തോക്കുകളേന്തി വധൂവരന്‍മാര്‍; നാഗാലാന്റില്‍ വിമത നേതാവിന്റെ മകന്റെ വിവാഹം വിവാദമാകുന്നു

single-img
12 November 2019

കൊഹിമ: നാഗാലാന്റിലെ വിമത നേതാവിന്റെ മകന്റെ വിവാഹം വിവാദമാകുന്നു. വിവാഹവേഷത്തില്‍ വധീവരന്‍മാര്‍ കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം പുറത്തു വന്നതോടെ യാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ നാഗാ ഗ്രൂപ്പുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവാഹ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത്.

നാഗാലാന്റിലെ എന്‍എസ് സിഎന്‍ യു നേതാവ് ബൊഹോതോ കിബയുടെ മകന്റെ വിവാഹ ചിത്രങ്ങളാണ് പുറത്തുവന്നത്. വരനും വധുവും കയ്യില്‍ തോക്കേന്തി നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.എകെ 47 എം 16 എന്നീ തോക്കുകളാണ് വധൂവരന്‍മാരുടെ കയ്യില്‍ ഉണ്ടായിരുന്നത്.

നവംബര്‍ 9ന് ഇരുവരും തോക്കേന്തിയാണ് വിവാഹ റിസപ്ഷന് എത്തിയത്. എന്നാല്‍ ചിത്രങ്ങള്‍കണ്ടില്ലെന്നും, അതില്‍ ആശങ്കപ്പെടുന്നില്ലെന്നും നാഗാലാന്റ് പൊലീസ് ചീഫ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വധൂവരന്‍മാരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.