നടൻ വിനീതിന്റെ നൃത്തഗ്രഹത്തിലേക്ക് നൃത്താഭ്യാസത്തിനായി മുക്ത

single-img
12 November 2019

നടൻ വിനീത് കൊച്ചിയിൽ ആരംഭിച്ച നൃത്തഗൃഹം എന്ന നൃത്തവിദ്യാലത്തിൽ വിനീതിനരികില്‍ നൃത്തം അഭ്യസിക്കാന്‍ പോവുന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി മുക്ത. മലയാളം- തമിഴ് സിനിമകളിൽ സജീവമായിരിക്കെ വിവാഹത്തോടെയാണ് മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ നൃത്തം അഭ്യസിക്കുന്ന കാര്യം തന്റെഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മുക്ത പങ്കുവെച്ചത്.

മുക്തയുടെ പോസ്റ്റിൽ രഞ്ജിനി ജോസ്, സരയു മോഹന്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ഗായിക റിമി ടോമിയും താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

പോസ്റ്റിലെ വാചകങ്ങൾ:

എന്നെ കുഞ്ഞിലേ മുതൽ പഠിപ്പിച്ച എല്ലാ ഗുരുകളെയും (ചന്ദ്രിക ടീച്ചർ, രവി മാഷ്, ജിബി മാഷ്) ഓർത്തു കൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു. ഒരു സിനിമയിൽ വിനീത് ഏട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചു
movie 🎬(സുഖമായിരിക്കട്ടെ ) ഇപ്പോൾ അങ്ങയുടെ നൃത്ത വിദ്യാലയത്തിൽ പഠിക്കാൻ ദൈവം അവസരം ഒരുക്കി തന്നു…. ഒരുപാട് സന്തോഷം .