ജലദോഷം കൊണ്ട് സഹികെട്ടോ?; ഇതാ ചില പൊടിക്കൈകള്‍ • ഇ വാർത്ത | evartha Some ways to heal cold
Health & Fitness

ജലദോഷം കൊണ്ട് സഹികെട്ടോ?; ഇതാ ചില പൊടിക്കൈകള്‍

പനിയേക്കാള്‍ വിരുതനാണ് ജലദോഷം. ഏളുപ്പത്തില്‍ നമ്മെ പിടികൂടും. ജലദോഷത്തിന് സ്വയം ചികിത്സയാണ് ഏറെപ്പേരും നടപ്പാക്കുക. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നു വാങ്ങുന്നതിലും എളുപ്പമാണ് വീട്ടിലെ ചില പൊടിക്കൈകള്‍.

ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താൽ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.

ആവി പിടിക്കുന്നതാണ് മറ്റൊരു പ്രതിവിധി. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും. ഒരു കപ്പ് പാലി‍ൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.