ആശയവിനിമയം നടത്താന്‍ സിഗ്നല്‍; കേരള കടല്‍തീരത്തെ പുതിയ മത്സ്യത്തിന്റെ കണ്ടെത്തലിന് സ്ഥിരീകരണം • ഇ വാർത്ത | evartha New signal fish discovered off Kerala coast
Featured, Kerala, Science & Tech

ആശയവിനിമയം നടത്താന്‍ സിഗ്നല്‍; കേരള കടല്‍തീരത്തെ പുതിയ മത്സ്യത്തിന്റെ കണ്ടെത്തലിന് സ്ഥിരീകരണം

കേരളത്തിന്റെ കടല്‍ത്തീരത്ത് നിന്നും പുതുതായി മത്സ്യം കണ്ടെത്തി. ലക്ഷദ്വീപ് കടലില്‍ നിന്നാണ് അപൂര്‍വമായ തരത്തിലുള്ള മത്സ്യത്തെ കണ്ടെത്തിയത്. സാധാരണ മത്സ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിറവും ശരീര ഘടനയുമുള്ള മത്സ്യത്തിന്‍റെ പേര് പ്‌റ്റെറോപ്‌സാരോണ്‍ ഇന്‍ഡിക്കം എന്നാണ്.

ഈ മത്സ്യം അതിന്റെ ശരീരത്തിലുള്ള ചിറകുകള്‍ അടക്കുകയും തുറക്കുകയും ചെയ്തുകൊണ്ട് സമാന ഇനത്തില്‍ പെട്ട മത്സ്യങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഇതിനായി പ്രത്യേക രീതിയില്‍ സിഗ്നല്‍ പുറപ്പെടുവിക്കുന്നതാണ് ഇതിന്റെ ചിറകുകള്‍.

പുതിയ കണ്ടെത്തലിനെ സംബന്ധിച്ച്കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ശാസ്ത്രഞ്ജരും സമുദ്ര ശാസ്ത്ര നിരീക്ഷകരും സ്ഥിരീകരണം നടത്തി. സമുദ്രത്തില്‍ ഏകദേശം 70 മീറ്റര്‍ ആഴത്തില്‍ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. കണ്ടെത്തലിനെ പറ്റി സമുദ്ര ശാസ്ത്ര ജേണലുകളില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് കേരള യൂണിവേഴ്‌സിറ്റി ഫിഷറി വിഭാഗം മേധാവി എ ബിജുകുമാര്‍ പറഞ്ഞു.

ശരീരത്തില്‍ മഞ്ഞയും പിങ്കും കലര്‍ന്നതാണ് മത്സ്യത്തിന്റെ നിറം.അതേപോലെ തന്നെ പുറത്തേക്ക് കൂര്‍ത്തു നില്‍ക്കുന്ന തരത്തിലുള്ള ചിറകുകളും മത്സ്യത്തിനുണ്ട്. വലിപ്പംകൊണ്ട് ചെറുതെങ്കിലും സിഗ്നല്‍ ഫിഷുകളില്‍ ഏറ്റവും വലിയവയാണ് പ്‌റ്റെറോപ്‌സാരോണ്‍ ഇന്‍ഡിക്കം എന്ന് ശാസ്ത്രഞ്ജര്‍ പറഞ്ഞു. ഇപ്പോള്‍ കണ്ടെത്തിയ മത്സ്യത്തിന് 84 മില്ലിമീറ്റര്‍ ആണ് നീളമുണ്ടായിരുന്നത്.