ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലേയ്ക്ക്

single-img
12 November 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലേയ്ക്ക് യാത്ര തിരിക്കും. പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദിയുടെ ബ്രസീല്‍ സന്ദര്‍ശനം. നവംബര്‍ 13, 14 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്.

നൂതന ഭാവിക്കായുള്ള സാമ്ബത്തിക വളര്‍ച്ച എന്നതാണ് പതിനൊന്നാമത് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിക്ക് മുന്‍പ് റഷ്യന്‍ പ്രസിഡന്റുമായും, ചൈനീസ് പ്രസിഡന്റുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനു പുറമേ ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ സമാപന സമ്മേളനത്തിലും, ഉച്ചകോടിയുടെ പ്ലീനറി സെഷനിലും പ്രധാനമന്ത്രി പങ്കെടുക്കുത്തേയ്ക്കും. ബ്രിക്‌സ് നേതാക്കളും ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ അംഗങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും. ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.