പൊള്ളുന്ന വിലയുമായി സവാള; കിലോയ്ക്ക് 100 രൂപ

single-img
12 November 2019

തിരുവനന്തപുരം: പച്ചക്കറികള്‍ക്ക് പൊതുവെ വിലക്കയറ്റമാണ്. ഈ സാഹചര്യത്തില്‍ തൊട്ടാല്‍ കൈപൊള്ളുന്ന വിലയിലെത്തിയിരി ക്കുകയാണ് സവാള. നിത്യ ജീവിതത്തില്‍ അടുക്കളയില്‍ ഒഴിച്ചു കൂടാനാകാത്ത സവാളയ്ക്ക് കിലോ 100 രൂപയാണ് ഇന്നത്തെ വില. അടുത്തകാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Support Evartha to Save Independent journalism

ചുവന്നുള്ളി കിലോ 90 രൂപയാണ് വില. വിലക്കയറ്റം കാരണം ആളുകള്‍ സവാളയും ഉള്ളിയും വാങ്ങുന്നത് കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ടരയിലും മറ്റും ഉണ്ടായ കനത്തമഴ മൂലം വിള നശിച്ചതാണ് വിലക്കയറ്റത്തിന് പ്രധാനകാരണം. ഏകദേശം 54 ലക്ഷം ഹെക്ടര്‍ വിളയാണ് നശിച്ചത്.