കോഴിക്കോട് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

single-img
12 November 2019

കോഴിക്കോട് : കോഴിക്കോട് കുന്നമംഗലത്ത് കിണറ്റിനകത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാറമ്പത്ത് രഘിലേഷിന്റെ ഭാര്യ നിജിനയെയും ഒമ്പത് മാസം പ്രായമായ മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു മരണവീട്ടില്‍ പോയ ഭര്‍ത്താവും ബന്ധുക്കളും തിരിച്ചെത്തിയപ്പോള്‍ നിജിനയെയും മകനെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും വീടിനു സമീപമുള്ള കിണറിനകത്ത് മരിച്ചു കിടക്കുന്നതായി കണ്ടത്.