തീയേറ്ററുകള്‍ പിടിച്ചടക്കാന്‍ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം; ഡിസംബര്‍ 12 ന് റിലീസിനെത്തും

single-img
12 November 2019

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. മമ്മൂട്ടി വീണ്ടും ചരിത്രപുരുഷനാകുന്ന ചിത്രത്തിനായി കാത്തിരുപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയ്‌ലറും, ഗാനവുമെല്ലാം യൂട്യൂബില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കു കയാണ് അണിയറ പ്രവര്‍ത്തകര്‍. ഡിസംബര്‍ 12നാണ് ചിത്രം തീയേറ്ററുകളിലെത്തുക.നവംബര്‍ 21നാണ് സിനിമ എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ വേള്‍ഡ് വൈഡായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഉണ്ണി മുകുന്ദന്‍,കനിഹ, അനു സിതാര, പ്രചി ടെഹ് ലന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍,തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. എം ജയചന്ദനാണ് സംഗീതം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.