മഹാരാഷ്ട്ര: ഗവര്‍ണറുടെ നടപടി പ്രഥമ ദൃഷ്ട്യാ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്: കോണ്‍ഗ്രസ് • ഇ വാർത്ത | evartha Maharashtra Govt Formation LIVE
National

മഹാരാഷ്ട്ര: ഗവര്‍ണറുടെ നടപടി പ്രഥമ ദൃഷ്ട്യാ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്: കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. സംസ്ഥാനത്ത് എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയം അവസാനിക്കുന്നതിനു മുന്‍പ്തന്നെ രാഷ്ട്രപതി ഭരണം കൊണ്ടുവരുന്ന നടപടി നിയമവിരുദ്ധമാണെന്നാണ് സഞ്ജയ് നിരുപം പ്രതികരിച്ചത്.

‘സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് നേരത്തേ തന്നെ തീരുമാനിച്ചതാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട്കേന്ദത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ഇന്ന് രാത്രി 8.30 വരെ കാത്തിരിക്കണം. കാരണം എന്‍സിപിയുമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന വഴിയായി ഈ സമയപരിധി ഗവര്‍ണര്‍ തന്നെ നിശ്ചയിച്ചതാണ്. പ്രഥമ ദൃഷ്ട്യാ ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്’. സഞ്ജയ് ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തതിനെതിരെ മുന്‍പ് സമാനമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരണവുമായി എത്തിയിരുന്നു.