മഹാരാഷ്ട്ര: ബിജെപി ഇന്ത്യന്‍ ഭരണഘടനയെ കശാപ്പ് ചെയ്തു: സീതാറാം യെച്ചൂരി • ഇ വാർത്ത | evartha Maharashtra Govt Formation LIVE
National

മഹാരാഷ്ട്ര: ബിജെപി ഇന്ത്യന്‍ ഭരണഘടനയെ കശാപ്പ് ചെയ്തു: സീതാറാം യെച്ചൂരി

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി ഇന്ത്യന്‍ ഭരണഘടനയെ കശാപ്പു ചെയ്‌തെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ‘സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ന് രാത്രി 8.30 വരെ എന്‍സിപിക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നതാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയുക.’ അദ്ദേഹം ചോദിച്ചു.

രാജ്യത്തെ ജനാധിപത്യത്തിനെതിരായ നാണംകെട്ട ആക്രമണമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു.രാജ്യത്ത് ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ മൗലികാവകാശങ്ങളുടെ നിഷേധങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. അതില്‍ മഹാരാഷ്ട്രയാണ് ഏറ്റവും പുതിയ അധ്യായമെന്നുംയെച്ചൂരി പറഞ്ഞു.

എന്‍സിപിയ്ക്ക് ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരിക്കാന്‍ നല്‍കിയ സമയം ഇനിയും ബാക്കി നില്‍ക്കെ രാഷ്ട്രപതി ഭരണത്തിനേ കേന്ദ്ര മന്ത്രിസഭയില്‍ ധാരണയായ സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. അതേസമയം
ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവ സേനയും വ്യക്തമാക്കിയിട്ടുണ്ട്.