ഡി കെ ശി​വ​കു​മാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
12 November 2019

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രക്ത സമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ ഒന്നിനും ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലിലായിരുന്ന ശിവകുമാര്‍ കഴിഞ്ഞ മാസം 23 നാണ് ജാമ്യത്തില്‍ പുറത്തിറങ്ങി യത്. 50 ദിവസം ശിവകുമാര്‍ ജയിലില്‍ കിടന്നിരുന്നു. ഉപാധി കളോടെയാണ് ശിവകുമാറിന് കോടതി ജാമ്യം അനുവദിച്ചത്.