എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

single-img
12 November 2019

എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച 800 ഗ്രാം സ്വർണ്ണം മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.

സൗദിയിലെ ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം പുന്നക്കാട് സ്വദേശി അൻവർ സാദത്തിനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന എമർജൻസിയുടെ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.