കൂടത്തായി കൊലപാതകങ്ങള്‍; ജോളിയെ അഞ്ചാമത്തെ കേസിലും പോലീസ് അറസ്റ്റ് ചെയ്തു • ഇ വാർത്ത | evartha Koodathayi; Jolly arrested for tome thomas murder
Kerala

കൂടത്തായി കൊലപാതകങ്ങള്‍; ജോളിയെ അഞ്ചാമത്തെ കേസിലും പോലീസ് അറസ്റ്റ് ചെയ്തു

Jolly koodathayi case latest news

കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും പോലീസ് അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിന്‍റെ പിതാവ് ടോം തോമസിനെ കൊലചെയ്ത കേസിലാണ് ഇപ്പോൾ ജോളിയെ അറസ്റ്റ് ചെയ്തത്.

ഇന്ന് കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജയിലിൽ നിന്നും ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുളള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകും.

2008 ഓഗസ്റ്റ് 26നായിരുന്നു പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. ഇദ്ദേഹത്തിന്റെപേരിലുള്ള വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ജോളി ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.