മദ്യത്തിന് അടിമയായിരുന്ന ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു; ഭാര്യയെ തലയറുത്ത് കൊന്നു

single-img
12 November 2019

ലക്നൗ: മദ്യപാനിയിരുന്ന ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഭാര്യയെ യുവാവ് തലയറുത്ത് കൊന്നു. ഉത്തര്‍പ്രദേശില്‍ ആഗ്രയിലാണ് ദാരുണമായ സംഭവം നടന്നത്. മുറിച്ചെടുത്ത തലയുമായി ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.

ടിവി മെക്കാനിക്കായ നരേഷിന്റെ അമിതമായ മദ്യപാന ത്തെത്തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ട്. സംഭവദിവസം നരേഷ് വീട്ടിലിരുന്നു മദ്യപിച്ചു. ഇതു തടയാന്‍ ശ്രമിച്ച ഭാര്യ ശാന്തിയെ കത്തിയെടുത്ത് കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മുറിച്ചെടുത്ത ഭാര്യയുടെ തല പെട്ടിയിലാക്കി സൂക്ഷിച്ചു. മൃതദേഹം കിടന്ന മുറി പുറത്തുനിന്നും പൂട്ടി.

അമ്മയെ കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. നരേഷിനായി പോലീസ് തെരച്ചില്‍ തുടങ്ങിയ സമയത്ത് മുറിച്ചെടുത്ത തല സൂക്ഷിച്ചിരുന്ന പെട്ടിയു മായി ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

അതേസമയം താന്‍ മദ്യപാനിയല്ലെന്ന് നരേഷ് പറഞ്ഞു.ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നാണ് ഇയാള്‍ ആരോപിച്ചത്. 17 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് നാല് കൂട്ടികളുണ്ട്.