ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും 9 എംഎം പിസ്റ്റലിൽ ഉപയോ​ഗിക്കുന്ന വെടിയുണ്ട കണ്ടെത്തി

single-img
12 November 2019

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിന്റെ ഉള്ളിലുള്ള ഭണ്ഡാരത്തിൽ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്. ഭണ്ഡാരം തുറന്ന ശേഷം ക്ഷേത്ര ജീവനക്കാർ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്.

വെടിയുണ്ട കണ്ടയുടൻ വിവരം ദേവസ്വം അധികൃതർ ​ഗുരുവായൂർ ടെമ്പിൾ പോലീസിനെ അറിയിച്ചു. പോലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9 എംഎം പിസ്റ്റലിൽ ഉപയോ​ഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.