മികച്ച പ്രേക്ഷകപ്രതികരണവുമായി ആക്ഷനിലെ ഗാനം യുട്യൂബ് ട്രെന്റിംഗില്‍

single-img
11 November 2019

വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ആക്ഷന്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം യൂട്യൂബില്‍ ഹിറ്റായിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ഗാനമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിശാലും ഐശ്വര്യലക്ഷ്മിയും ഒന്നിച്ചെത്തുന്ന പ്രണയഗാനം യൂട്യൂബ് ട്രെന്റിംഗ് ആകുകയാണ്.

സുന്ദര്‍ സി ആണ് ആക്ഷന്‍ സംവിധാനം ചെയ്യുന്നത്. തമന്നയാണ് നായിക. ആക്ഷന്‍ എന്റര്‍ട്രെയ്‌നറായി ഒരുക്കിയ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ്‌ഹോപ് തമിഴ ആണ്. ചിത്രം നവംബര്‍ 15 ന് റിലീസ് ചെയ്യും.