ഗതാഗത നിയമ ലംഘനങ്ങളുടെ പിഴയിലും റെക്കോഡ്; ഒരാഴ്ച‍യിൽ കേരളത്തില്‍ പിരിഞ്ഞു കിട്ടിയത് 6 കോടി 66 ലക്ഷം രൂപ !

single-img
11 November 2019

പുതുക്കിയ കേന്ദ്രമോട്ടോര്‍ വാഹന നിയമം നിലവിൽ വന്ന പിന്നാലെ കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവുവരുത്തിയെങ്കിലും നിയമലംഘനങ്ങളില്‍ ഒരു കുറവുമില്ല എന്ന് തെളിയിക്കുകയാണ് പുറത്തുവന്ന കണക്കുകൾ.

കേരളത്തിൽ കഴിഞ്ഞ ഒരാഴ്ച‍യില്‍ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക. 6 കോടി 66 ലക്ഷം രൂപയാണ്. നിയമസഭയിൽ കാസർകോട് എംഎൽഎ എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രന്‍ നല്‍കിയ മറുപടിയിലാണ്ഈ വിവരങ്ങൾ ഉള്ളത്.

സെപ്റ്റംബർ മാസം 1 മുതൽ ഒക്ടോബർ 26 വരെ ബോധവത്ക്കരണം നടത്തുകയും, ഈ കാലയളവിൽ പിഴ ഈടാക്കിയിട്ടില്ലെന്നും പിഴത്തുക കുറച്ച ശേഷമാണ് പിഴ ഈടാക്കി തുടങ്ങിയതെന്നും മന്ത്രിഅറിയിച്ചു. തുടർന്ന് പിഴ ഈടാക്കിയ ഒക്ടോബർ 26 മുതൽ നവംബർ 1 വരെയുളള കണക്കിൽ പാലക്കാട് നിന്നാണ് ഏറ്റവും കൂടുതൽ തുക പിരിച്ചത്. കേവലം 5 ദിവസം കൊണ്ട് 1.23 കോടി.