ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു

single-img
11 November 2019

ശിവസേനാ നേതാവും എംപിയുമായ അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകര ണത്തിനായി എന്‍സിപി മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് സാവന്തിന്റെ രാജി. കേന്ദ്രമന്ത്രി സഭയിലെ ഏക ശിവസേന അംഗമായ സാവന്തിന്റെ രാജിയിലൂടെ ബിജെപിയുമായുള്ള ബന്ധം ശിവസേന ഉപേക്ഷിച്ചിരിക്കുകയാണ്.

ഖനവ്യവസായ വകുപ്പിന്റേതടക്കമുള്ള ചുമതലയായിരുന്നു സാവന്തിനുണ്ടായിരുന്നത്. മുംബൈ സൗത്തില്‍ നിന്നുള്ള എം.പിയാണ് സാവന്ത്. മന്ത്രിസ്ഥാനം രാജിവെച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെ ന്നുമായിരുന്നു പിന്തുണ നല്‍കാന്‍ എന്‍.സി.പി മുന്നോട്ടുവെച്ച ഒരു ഉപാധി.